Advertisement

സ്ഫടികം മുൻപ് കണ്ടതിനേക്കാൾ മനോഹരമെന്ന് ശശീന്ദ്രൻ; പുതിയ ട്രെൻഡാകുമെന്ന് മുകേഷ്; ജനപ്രതിനിധികൾക്കായി പ്രത്യേക സ്‌ക്രീനിംഗ് ഒരുക്കി അണിയറപ്രവർത്തകർ

February 8, 2023
Google News 2 minutes Read
spadikam special screening for politicians

ഫോർ കെ മികവിൽ റീറിലീസിനൊരുങ്ങുന്ന സ്ഫടികം സിനിമ കാണാൻ തീയറ്ററിലെത്തി മന്ത്രിമാരും ജനപ്രതിനിധികളും. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയറ്ററിലാണ് നിയമസഭാംഗങ്ങൾക്കായി പ്രത്യേക പ്രദർശനമൊരുക്കിയത്. 28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാൽ ചിത്രം സ്ഫടികം വീണ്ടും തിരശ്ശീലയിലെത്തുന്നത്. ( spadikam special screening for politicians )

ആടുതോമയും ചാക്കോ മാഷുമെല്ലാം പഴയതുതന്നെ, കാഴ്ചയിലും കേൾവിയിലുമാണ് മാറ്റം. വർഷങ്ങൾക്ക് മുൻപ് ആരാധകരെ ആവേശം കൊള്ളിച്ച മോഹൻലാൽ ചിത്രം സ്ഫടികം 4കെ മികവിലാണ് റീ മാസ്റ്റർ ചെയ്ത് തീയറ്ററുകളിലെത്തുന്നത്. കാലികപ്രസക്തമായ ചിത്രത്തിൻറെ പ്രമേയമാണ് ഈ ശ്രമത്തിലേക്ക് നയിച്ചതെന്ന് അണിയറ പ്രവർത്തകർ.

ദൃശ്യാവിഷ്‌കാരത്തിലെ പുതുമയും സാങ്കേതിക മികവും ഗംഭീരമെന്നാണ് പ്രത്യേക പ്രദർശനം കണ്ടിറങ്ങിയ നിയമസഭാംഗങ്ങളുടെ പ്രതികരണം. വ്യാഴാഴ്ച മുതലാണ് സ്ഫടികം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ വീണ്ടുമെത്തുന്നത്.

Story Highlights: spadikam special screening for politicians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here