അക്രമകാരികളായ കാട്ടാനകളെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും; ആർ ആർ ടി സംഘം

ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ ആർ ആർ ടി സംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു തുടങ്ങി. കാട്ടാനകളുടെ സഞ്ചാരപഥം ഉൾപ്പെടെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ അരുൺ സക്കറിയയും ഇന്ന് ഇടുക്കിയിലെത്തും.(wild elephants will montored through drones)
വയനാട്, ഇടുക്കി ആർ ആർ ടി സംഘങ്ങൾ സംയുക്തമായാണ് ഇന്നത്തെ പരിശോധന. അക്രമകാരികളായ ആനകളെ കുറിച്ചുള്ള വിവരശേഖരണം ആണ് പുരോഗമിക്കുന്നത്. അരിക്കൊമ്പനെയാണ് പ്രധാനമായും നിരീക്ഷിക്കുക. അഞ്ചുദിവസമായി വയനാട് ആർ ആർ ടി സംഘം നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തുടർ നടപടി സ്വീകരിക്കും.
അതേസമയം കട്ടാന ശല്യത്തിൽ പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം 9- അം ദിവസവും തുടരുകയാണ്. അക്രമകാരികളായ ആനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുക എന്നതാണ് വനംവകുപ്പിന്റെ പ്രാഥമിക ലക്ഷ്യം. അതിനുശേഷം മാത്രമായിരിക്കും മതികെട്ടാൻ ചോലയിലേക്ക് തുരത്തിനോ പിടിച്ചു മാറ്റണോ എന്ന് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുക.
Story Highlights: wild elephants will montored through drones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here