Advertisement

വനിതാ പ്രീമിയർ ലീഗ്; ലേലപ്പട്ടികയിൽ 409 താരങ്ങൾ

February 8, 2023
Google News 1 minute Read

വനിതാ പ്രീമിയർ ലീഗിൻ്റെ പ്രഥമ എഡിഷനിൽ ലേലപ്പട്ടികയിലുള്ളത് 409 താരങ്ങൾ. ഇതിൽ 246 പേർ ഇന്ത്യൻ താരങ്ങളും 163 പേർ വിദേശ താരങ്ങളുമാണ്. ഈ മാസം 13ന് മുംബൈയിലാണ് താരലേലം നടക്കുക. ആകെ 1525 താരങ്ങളാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്നാണ് 409 പേരുടെ അവസാന വട്ട പട്ടിക തയ്യാറാക്കിയത്.

പട്ടികയിലെ 199 താരങ്ങൾ ഇതുവരെ ദേശീയ ജഴ്സിയിൽ കളിക്കാത്തവരാണ്. 8 പേർ അസോസിയേറ്റ് രാജ്യങ്ങളിലെ അംഗങ്ങൾ. 90 താരങ്ങളെയാണ് ആകെ ലേലം കൊള്ളുക. ഇവരിൽ 30 താരങ്ങൾ വിദേശികളായിരിക്കും. 50 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാനവില. ഈ പട്ടികയിൽ 24 താരങ്ങളുണ്ട്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, ഷഫാലി വർമ എന്നീ ഇന്ത്യൻ താരങ്ങളും സോഫി ഡിവൈൻ, എലിസ് പെറി, അലിസ ഹീലി, മെഗ് ലാനിങ്ങ്, ദേന്ദ്ര ഡോട്ടിൻ തുടങ്ങിയ വിദേശ താരങ്ങളുമാണ് ഈ പട്ടികയിലുള്ളത്.

മാർച്ച് നാലിന് പ്രീമിയർ ലീഗ് ആരംഭിക്കും. 26നാണ് ഫൈനൽ. മുംബൈയിലെ രണ്ട് വേദികളിലായി ആകെ 22 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും.

Story Highlights: wpl auction 409 players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here