കേന്ദ്രമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ; ജനലിന് സമീപം ചോരത്തുള്ളികളും
February 9, 2023
1 minute Read

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉളളൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്. സംഭവം മോഷണ ശ്രമമോ ആക്രമണമോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Read Also: ഭീമമായ നികുതി നിർദ്ദേശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മിസ് മാനേജ്മെന്റും ധൂർത്തും; കേന്ദ്രമന്ത്രി വി. മുരളീധരൻ
തകർന്ന നിലയിൽ കണ്ടെത്തിയ ജന്നലിന് സമീപം ചോരത്തുള്ളികളുമുണ്ട്. ആക്രമണം വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്താണ്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
Story Highlights: Attack on V. Muraleedharan’s house bjp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement