Advertisement

കോഴിക്കോട് എൻ.ഐ.ടിയിൽ സ്നേഹപ്രകടനങ്ങൾ വിലക്കി വിവാദ സർക്കുലർ; ലംഘിച്ചാൽ അച്ചടക്കനടപടി

February 9, 2023
2 minutes Read
Kozhikode NIT bannes public displays of affection

കോഴിക്കോട് എൻ ഐ ടിയിൽ സ്നേഹപ്രകടനങ്ങൾ വിലക്കിക്കൊണ്ട് വിവാദ സർക്കുലർ പുറത്തിറക്കി. ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നാണ് നിർദേശം. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി.കെ. രജനീകാന്താണ് സർക്കുലർ പുറത്തിറക്കിയത്. വാലന്റൈൻസ് ഡേ വരാനിരിക്കേയാണ് കോളജ് അധികൃതർ ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത്.

Read Also: പാചകവാതക വില നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്, ബദൽ മാർ​ഗവുമായി എൻ.ഐ.ടി ഗവേഷകർ

പരസ്യമായ സ്നേഹപ്രകടനങ്ങൾ ക്യാമ്പസിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ഇത് സ്വകാര്യതയെ ഹനിക്കുന്ന നടപടിയാണെന്നും വിദ്യാർത്ഥികളിൽ ബഹുമാനക്കുറവ് ഉണ്ടാക്കുമെന്നുമൊക്കെയുള്ള വിചിത്ര വാദങ്ങളാണ് അധികൃതർ മുന്നോട്ട് വെയ്ക്കുന്നത്. സംഭവം വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

Story Highlights: Kozhikode NIT bannes public displays of affection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top