ശിവമൊഗ വിമാനത്താവളത്തിന് ബി എസ് യെദ്യൂരപ്പയുടെ പേരിടും: കർണാടക സർക്കാർ

ഫെബ്രുവരി 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന കർണാടക ശിവമൊഗയിലെ പുതിയ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ വിമാനത്താവളത്തിന്റെ പണികൾ അവസാന ഘട്ടത്തിലാണ്, 18 മാസത്തിനുള്ളിൽ സൗകര്യം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം അറിയിച്ചു.(shivamogga airport to be named after bs yediyurappa)
“ഇത് പൂർത്തിയാകുമ്പോൾ, പേര് ശുപാർശ ചെയ്തുകൊണ്ട് ഞങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്ത് നൽകുമെന്നും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചുകഴിഞ്ഞാൽ, വിമാനത്താവളം കമ്മീഷൻ ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ ഉത്തരവ് പുറപ്പെടുവിക്കും, ” 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം ബൊമ്മൈ പറഞ്ഞു.ശിവമൊഗ്ഗയുടെ വികസനം സാധ്യമായത് യെദ്യൂരപ്പ ഉള്ളത് കൊണ്ടാണെന്നും ബൊമ്മൈ പറഞ്ഞു.
Story Highlights: shivamogga airport to be named after bs yediyurappa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here