കര്‍ണാടകയില്‍ ഈ വര്‍ഷം അയ്യായിരം അധ്യാപക നിയമനങ്ങള്‍; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

കര്‍ണാടകയില്‍ 5,000 അധ്യാപകരെ ഈ വര്‍ഷം നിയമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിധാന്‍ സൗധയില്‍ നടന്ന മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാര ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പുതിയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച് അധ്യാപകര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം. സംശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ദൂരീകരിക്കുകയും ചെയ്യണം. വിദ്യാർഥികളെ കൂടുതല്‍ കേന്ദ്രീകരിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നും ബൊമ്മെ വ്യക്തമാക്കി.(karnataka-recruit-5-000-teachers)
Read Also : ഇംഗ്ലണ്ട് മണ്ണിലും ഓസ്‌ട്രേലിയൻ മണ്ണിലും 1000 റണ്‍സ് നേട്ടം; വിരാട് കോഹ്‌ലി വീണ്ടും റെക്കോഡ് ബുക്കില്‍
‘അറിവില്‍ നിന്ന് ശാസ്ത്രത്തിലേക്കും ശാസ്ത്രത്തില്‍ നിന്ന് സാങ്കേതിക വിദ്യയിലേക്കും അവിടെ നിന്ന് സോഫ്റ്റ് വെയറിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് നാം. 21-ാം നൂറ്റാണ്ട് അറിവിന്റെ നൂറ്റാണ്ടാണ്. നല്ല വിദ്യാര്‍ത്ഥിയായെങ്കില്‍ മാത്രമേ നല്ല അധ്യാപകരാകാന്‍ കഴിയൂ. കുട്ടികള്‍ക്കുള്ളില്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരും അതിനെ പ്രചോദിപ്പിക്കുന്നവരുമാകണം അധ്യാപകരെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
Story Highlight: Karnataka to recruit 5,000 teachers this year, says CM Basavaraj Bommai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here