Advertisement

പഞ്ചായത്ത് മെമ്പറിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ

February 10, 2023
2 minutes Read
Bribery Case Village Extension Officer arrested

പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. പി.ആർ. വിഷ്ണുവിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി സി.ജി .ജിംപോളും സംഘവും അറസ്റ്റ് ചെയ്തത്. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ അറസ്റ്റ് ചെയ്തത്. ( Bribery Case Village Extension Officer arrested ).

ചളിങ്ങാട് സ്വദേശി തോട്ടുപറമ്പത്ത് വീട്ടിൽ ഷഹർബാന് വീട് അറ്റകുറ്റപ്പണിക്കായി തുക അനുവദിക്കുന്നതിനായി കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സമീപിച്ചിരുന്നു. ഇയാളിൽ നിന്ന് ആയിരം രൂപയാണ് പി.ആർ. വിഷ്ണു കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ വിവരം ഷഹർബാൻ്റെ സഹോദരി വാർഡ് മെമ്പർ വി.ബി. ഷെഫീഖിനെ അറിയിക്കുകയായിരുന്നു.

Read Also: മാൻകൊമ്പ് കേസ് ഒതുക്കിതീർക്കാൻ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ

ഷഹർബാന് രണ്ടാം ഗഡു 25000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് എത്തിയ വാർഡ് മെമ്പറോടും വി.ഇ.ഒ ആയിരം രൂപ ആവശ്യപ്പെട്ടു. വാർഡ് മെമ്പർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരമാണ് ഷഹർബാനൻ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സമീപിച്ച ശേഷം പണം നൽകിയത്. അപ്പോഴാണ് വിജിലൻസെത്തി ഉദ്യോ​ഗസ്ഥനെ കൈയോടെ പിടികൂടിയത്.

Story Highlights: Bribery Case Village Extension Officer arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top