ബ്രസീൽ പരിശീലക സ്ഥാനത്തേക്കെന്ന വാർത്തകൾ ആഞ്ചലോട്ടി തള്ളിയെന്ന് റിപ്പോർട്ട്

ബ്രസീൽ ഫുട്ബോൾ ടീമിൻ്റെ പരിശീലക സ്ഥാനത്തേക്കെന്ന വാർത്തകൾ തള്ളി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. റയൽ മാഡ്രിഡുമായി തനിക്ക് 2024 വരെ കരാറുണ്ടെന്നും ബ്രസീൽ പരിശീലകനാവുമെന്ന വാർത്തകളെപ്പറ്റി തനിക്ക് ഒന്നുമറിയില്ലെന്നും ആഞ്ചലോട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാഴ്സയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബ്രസീൽ മാധ്യമങ്ങളാണ് വെറ്ററൻ പരിശീലകൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനെത്തുമെന്ന് റിപ്പോർട്ട് ചെയ്തത്. കരാർ ആയിക്കഴിഞ്ഞെന്നും ഈ സീസണു ശേഷം ആഞ്ചലോട്ടി എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ അദ്ദേഹം തള്ളിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.
വിഖ്യാത പരിശീലകൻ ടിറ്റെയ്ക്ക് പകരക്കാരനായാണ് ബ്രസീൽ പുതിയ പരിശീലകനെ തേടുന്നത്. ആഞ്ചലോട്ടിക്കൊപ്പം സിനദിൻ സിദാനും ബ്രസീലിൻ്റെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ട്.
Story Highlights: carlo ancelotti brazil coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here