യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമോ പൊടിനിറഞ്ഞതോ ആയിരിക്കും. രാജ്യത്ത് താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 21 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 22 ഡിഗ്രി സെല്‍ഷ്യലും താപനില ഉയരും.heavy wind and dust wind at uae
അബുദാബിയിലും ദുബായിലും പര്‍വത പ്രദേശങ്ങളില്‍ താപനില യഥാക്രമം 16 ഡിഗ്രി സെല്‍ഷ്യസും 11 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
പകല്‍ സമയത്ത് 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ പൊടിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുമുണ്ട്.
Read Also: അബുദാബിയില്‍ പുതിയ സൂപ്പര്‍ ഹൈവേ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു
ഇന്ന് രാവിലെ അബുദാബിയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അടുത്ത ദിവസങ്ങളില്‍ കാറ്റിന്റെ വേഗത കൂടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. പൊടിക്കാറ്റ് ദൂരക്കാഴ്ച മറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണം.
Story Highlights: heavy wind and dust wind at uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here