Advertisement

അബുദാബിയില്‍ പുതിയ സൂപ്പര്‍ ഹൈവേ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു

February 10, 2023
Google News 2 minutes Read
11km superhighway opens connecting key road abu dhabi

അബുദാബിയില്‍ പുതിയ സൂപ്പര്‍ ഹൈവേ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അല്‍ റീം ദ്വീപ്, ഉമ്മു യിഫീന ദ്വീപ്, ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഹൈവേയാണ് തുറന്നത്. 11 കിലോമീറ്ററാണ് ഹൈവേയുടെ നീളം. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം പാലം ഉദ്ഘാടനം ചെയ്തു.

മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് പാലം നിര്‍മ്മിച്ചത്. ആറ് വരി പാതയ്ക്ക് ഓരോ ദിശയിലും മണിക്കൂറില്‍ 6,000 വാഹനങ്ങളോളം ഉള്‍ക്കൊള്ളാന്‍ കഴിയും. പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റും രണ്ട് ദ്വീപുകളും തമ്മില്‍ അതിവേഗ യാത്ര സാധ്യമാക്കുന്നതാണ് പുതിയ പാലം.

Read Also: ഈ വര്‍ഷം വനിതാ ഹാജിമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും: കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം

ട്രാഫിക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ പ്രഭാതനടത്തം, സൈക്ലിംഗ് പാതകള്‍, ബൈക്ക് വാടകയ്ക്കെടുക്കല്‍ സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. ഷെയ്ഖ് ഖാലിദിനൊപ്പം മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറാഫയും ഉദ്ഘാടന ചടങ്ങിലെത്തി.

Story Highlights: 11km superhighway opens connecting key road abu dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here