Advertisement

ഈ വര്‍ഷം വനിതാ ഹാജിമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും: കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം

February 9, 2023
Google News 3 minutes Read

ഈ വര്‍ഷത്തെ ഹജ്ജില്‍ വനിതാ ഹാജിമാരുടെ പരിചരണത്തിനും ക്ഷേമത്തിനും ഏറ്റവും മുന്‍ഗണന നല്‍കുമെന്ന് ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. ഒഐസിസി സൗദി വെസ്റ്റേണ്‍ റീജിയന്‍ കമ്മിറ്റി പ്രസിഡന്റ്റ് കെ ടി എ മുനീര്‍ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യകത്മാക്കിയത്. (Special consideration for women pilgrims this year says Consul General )

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനം എല്ലാവര്‍ക്കും ലഭ്യമാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹുറൂബ് ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ട അയ്യായിരത്തിലധികം ഇന്ത്യക്കാര്‍ക്ക് തിരികെ പോകാനുള്ള അവസരം ഒരുക്കികൊടുത്തതായും അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ഏകദേശം 8 ലക്ഷം റിയാല്‍ ചെലവഴിച്ചു. പ്രൊഫഷണല്‍ ബിരുദമുള്ള ധാരാളം സ്ത്രീകള്‍ ആശ്രിത വിസയിലുണ്ട്, അവര്‍ക്ക് ലഭ്യമായ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും സി. ജി. പറഞ്ഞു.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

മക്കയിലും മദീനയിലും അടുത്ത ഹജ്ജ് സീസണില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വനിത പ്രവാസികള്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഹറമിലെ സ്ഥാപനങ്ങളുടെയോ ഉംറ, ഹജ് ഗ്രൂപ്പ് കമ്പനികളുടെയോ പ്ലക്കാര്‍ഡുകളുപയോഗിച്ച് ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്നും, ഇത് മതാഫിലും ഹറമിലും നിരോധിക്കപ്പെട്ടിട്ടുള്ളതൊന്നും, അവിടങ്ങളില്‍ നിന്നും വീണു കിട്ടുന്ന യാതൊന്നും എടുക്കരുതെന്നും കോണ്‍സല്‍ ജനറല്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. അടുത്തിടെ പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് ഒരു മധ്യപ്രദേശ് ഉംറ തീര്‍ത്ഥാടകനെ പോലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലായാണ് ഈ കാര്യം സൂചിപ്പിച്ചത്.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഇന്‍ഡോറില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനിലെ അനുഭവങ്ങളും മുനീര്‍ പങ്കുവെക്കുയും പരിമിതികള്‍ക്കിടയിലും ഇന്ത്യന്‍ സമൂഹത്തിന് കോണ്‍സല്‍ ജനറല്‍ നല്‍കുന്ന സേവനങ്ങളെയും ഒഐസിസി സൗദി വെസ്റ്റേണ്‍ റീജിയന്‍ കമ്മിറ്റി പ്രസിഡന്റ്റ് കെ ടി എ മുനീര്‍ അഭിനന്ദിച്ചു.

Story Highlights: Special consideration for women pilgrims this year says Consul General

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here