ഐജി ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐജി ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തു. ഒരു വർഷവും മൂന്ന് മാസവും നീണ്ട സസ്പെൻഷൻ കാലാവധിക്ക് ശേഷമാണ് ലക്ഷ്മണിൻ്റെ തിരിച്ചുവരവ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്പെൻഷൻ പിൻവലിച്ചത്. തട്ടിപ്പിൽ ഐജി ലക്ഷ്മണിന് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
മോൻസൻ മാവുങ്കലുമായി അവിശുദ്ധ ബന്ധം പുലർത്തിയതിനാണ് 2021 നവംബർ 10ന് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മോൻസനെതിരെ തട്ടിപ്പു കേസ് എടുത്തിട്ടും ബന്ധം തുടർന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
സോഷ്യൽ പൊലീസിംഗ്, ട്രാഫിക് ചുമതലയുള്ള ഐജിയായിരുന്നു 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ.
Story Highlights: IG Laxman’s suspension revoked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here