Advertisement

കർണ്ണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി. ജോൺ അന്തരിച്ചു.

February 10, 2023
Google News 2 minutes Read
Karnataka former minister T. John passed away

കർണ്ണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയും കോൺഗ്രസ് നേതാവുമായ ടി. ജോൺ (92) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് ബംഗളൂരു ക്വീൻസ് റോഡ് സെന്റ് മേരീസ് ജെഎസ്ഒ കത്തീഡ്രൽ പള്ളിയിൽ നടക്കും. 1999- 2004 കാലയളവിൽ കർണാടക സർക്കാരിൽ മന്ത്രിയായിരുന്നു.

Read Also: മുതിര്‍ന്ന സിപിഐഎം നേതാവ് സി പി കുഞ്ഞ് അന്തരിച്ചു

ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. ഏകദേശം ഏഴു പതിറ്റാണ്ട് മുൻപ് കർണാടകയിലെ കൂർഗിലേക്ക് കൂടിയേറിയ ടി. ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിൽ സജീവമായത്.

Story Highlights: Karnataka former minister T. John passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here