Advertisement

MDMAയും LSDയും എത്തിക്കുന്നത് പെൺകുട്ടികൾക്ക്; പിടിയിലായത് ലഹരി വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി

February 10, 2023
Google News 3 minutes Read
main link of drug trafficking ring was arrested

മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി. കോതമംഗലം ഓടക്കാലി സ്വദേശിയാണ് പൊലീസ് പിടിയിലായത്. കാറിൽ വിൽക്കുന്നതിന് കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന കഞ്ചാവുമായാണ് ഇദ്ദേഹത്തെ പിടികൂടിയത്. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിലും അത്താണിയും മാറ്റ് സമീപ പ്രദേശങ്ങളിലും സ്ഥിരമായി കഞ്ചാവും മറ്റ് മാരക മയക്കുമരുന്നും വിൽക്കുന്ന വ്യക്തിയാണ്. main link of drug trafficking ring was arrested

Read Also: പ്രായപൂർത്തിയാവാത്ത താരത്തെ ഉപയോഗിച്ച് മസാജിങ്ങ്; യുപിയിൽ ക്രിക്കറ്റ് പരിശീലകനു സസ്പൻഷൻ

ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്നും ലഹരി വില്പന നടത്തി കിട്ടിയ 30000 രൂപയും കണ്ടീടുത്തിട്ടുണ്ട്. കച്ചവടം നടത്തുന്നതിന് വേണ്ടി സ്ഥിരമായി ഉപയോഗിക്കുന്ന കാറും പൊലീസ് കണ്ടുകെട്ടി. ആവശ്യനുസരണം MDMA, LSD എന്നീ സിന്തറ്റിക് ഡ്രഗുകളും ഇയാൾ വില്പന നടത്തിയിരുന്നു. ഇയാളുടെ ഉപഭോക്താക്കളിൽ കൂടുതലും പെൺകുട്ടികളാണ്.

Story Highlights: main link of drug trafficking ring was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here