Advertisement

കോടതികളിൽ കെട്ടിക്കിടക്കുന്നത് 5 കോടിയോളം കേസുകൾ

February 10, 2023
1 minute Read

രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്രം. 5 കോടിയോളം കേസുകളാണ് വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത്. കണക്കനുസരിച്ച് ആകെ തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം 4.92 കോടിയാണ്. രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് നിയമമന്ത്രി കിരൺ റിജിജു ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ 25 ഹൈക്കോടതികളിലായി 59 ലക്ഷത്തിലധികം കേസുകൾ പെൻഡിംഗാണ്. നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2023 ഫെബ്രുവരി 1 വരെ രാജ്യത്തുടനീളമുള്ള ഹൈക്കോടതികളിൽ 59,87,477 കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 10.30 ലക്ഷം കേസുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത്. ഏറ്റവും കുറഞ്ഞത് സിക്കിം ഹൈക്കോടതിയിലാണ്, 171 കേസുകൾ.

സുപ്രീം കോടതിയിൽ മാത്രം 69,511 കേസുകൾ കെട്ടിക്കിടക്കുന്നു. തീർപ്പാക്കാത്ത ആകെ കേസുകളുടെ എണ്ണം 4,92,67,373. ജുഡീഷ്യറി മുഖേനയുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ മുൻകൈ എടുത്തിട്ടുണ്ടെന്ന് റിജിജു പറഞ്ഞു.

Story Highlights: Nearly 5 Crore Pending Cases In Courts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top