Advertisement

ജോർദാനെതിരെ വീണ്ടും നാലടിച്ച് ഷിൽജി ഷാജി; ഇന്ത്യയുടെ അഭിമാനമായി ഗോകുലം അക്കാദമി താരം

February 10, 2023
10 minutes Read
Shilji Shaji nets four for India U-17

ജോർദാനെതിരായ രണ്ടാം സൗഹൃദ മത്സരത്തിലും ഇന്ത്യൻ അണ്ടർ 19 ടീമിനായി നാല് ഗോൾ നേട്ടം സ്വന്തമാക്കി ഷിൽജി ഷാജി. ഇന്നലെ ജോർദാനിലെ സാർഖയിലെ പ്രിൻസ് മുഹമ്മദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് ഗോളുകൾക്കാണ് ഇന്ത്യൻ യുവനിര ജോർദാനെതിരെ നേടിയത്. കഴിഞ്ഞ മത്സരത്തിലും താരം ജോർദാനെതിരെ നാല് ഗോളുകൾ നേടിയിരുന്നു. Shilji Shaji nets four as India U-17 Women rout Jordan

കേരളത്തിൽ നിന്ന് ഇന്ത്യൻ ദേശീയ ഫുട്ബോളിന്റെ ഭാവി നിർണയിക്കാനുള്ള പുതിയ താരമായി ശിൽജി ഷാജി മാറുമ്പോൾ ഓരോ മലയാളികൾക്കും അഭിമാനിക്കാം. കോഴിക്കൂട് കക്കയം സ്വദേശിനിയായ ഷിൽജി ഗോകുലം കേരളയുടെ അക്കാദമിയിൽ നിന്ന് വളർന്ന് വന്ന താരമാണ്. ചെറുപ്രായത്തിൽ തന്നെ കളിമികവ് കൊണ്ട് മലയാളി ഫുട്ബോൾ ആരാധകരുടെ ഹൃദയത്തെ സ്പർശിക്കാൻ താരത്തിന് സാധിച്ചിരുന്നു. കേരളത്തിന്റെ ജൂനിയർ ടീമിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുള്ള താരത്തെ വളരെ പ്രതീക്ഷയോടെയാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. 24′, 77′, 82′, 90+3 മിനുട്ടുകളിലാണ് ഷിൽജി മത്സരത്തിൽ തന്റെ ഗോൾവേട്ട നടത്തിയത്.

ഇന്നലെ നടന്ന മത്സരത്തിൽ ഷിൽജിയെ കൂടാതെ മറ്റൊരു ഗോൾ നേടിയത് പൂജയായിരുന്നു. ഇന്ത്യയുടെ ആദ്യ ഗോൾ ജോർദ്ദാൻ താരം മേര അതാരിയുടെ പിഴവിൽ നിന്ന് ലഭിച്ചതായിരുന്നു. ഗോകുലം കേരള എഫ്‌സി വനിതാ നിരയുടെ പരിശീലകയും ഇന്ത്യൻ ദേശിയ വനിതാ ടീമിന്റെ മുൻ സഹ പരിശീലകയുമായ പ്രിയ പിവിയുടെ നേതൃത്വത്തിലുള്ള ടീമാണ് ജോർദാനിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന എഎഫ്‌സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിലാണ് യുവ താരങ്ങൾ.

Story Highlights: Shilji Shaji nets four as India U-17 Women rout Jordan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top