Advertisement

തുർക്കി ഭൂകമ്പം; സിറിയയിൽ അടിയന്തര വെടിനിർത്തലിന് യുഎൻ ആഹ്വാനം

February 10, 2023
Google News 2 minutes Read

സിറിയയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തത് ഐക്യരാഷ്ട്രസഭാ. ഭൂകമ്പ സഹായമെത്തിക്കുന്ന നടപടികൾ സുഗമമാക്കാൻ വേണ്ടിയാണ് ആഹ്വാനം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് സഹായം അയക്കാൻ സിറിയൻ സർക്കാർ അനുമതി നൽകി. അതേസമയം തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22,000 കടന്നു.

കടുത്ത ശൈത്യമാണെങ്കിലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പുരോഗമിക്കുകയാണ്. എങ്കിലും അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ജീ​​​വ​​​നോ​​​ടെ പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ മ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി. തു​​​ർ​​​ക്കി​​​യി​​​ൽ 18,991ഉം ​​​സി​​​റി​​​യ​​​യി​​​ൽ 3,384ഉം ​​​പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. തുർക്കിക്ക് ഒരു ദശലക്ഷം പൗണ്ട് സംഭാവന നൽകുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അറിയിച്ചു. അത്യാ​​​വ​​​ശ്യം വേ​​​ണ്ട പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ലോ​​​ക​​​ബാ​​​ങ്ക് 178 കോ​​​ടി ഡോളർ സഹായം നൽകും. തു​​​ർ​​​ക്കി​​​ക്കും സി​​​റി​​​യ​​​യ്ക്കു​​​മാ​​​യി അ​​​മേ​​​രി​​​ക്ക 8.5 കോ​​​ടി ഡോ​​​ള​​​ർ സ​​​ഹാ​​​യം പ്രഖ്യാപിച്ചിട്ടുണ്ട്.

തുർക്കിയിൽ റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 4.17 ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തുർക്കിയിലെ ബൊഗാസിസി യൂണിവേഴ്‌സിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഭൂകമ്പത്തിന്റെ കേന്ദ്രമായ കഹ്‌റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Story Highlights: UN urges ‘immediate ceasefire’ in Syria to facilitate quake aid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here