കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു; നാഗാലാൻഡ് നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിജെപി സ്ഥാനാർത്ഥി

നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് ആദ്യ നേട്ടം. വെള്ളിയാഴ്ച പത്രിക പിൻവലിക്കാനുള്ള അവസാന ദിനം പിന്നിട്ടപ്പോൾ അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കഴേതോ കിനിമിക്ക് എതിരില്ലാത്ത വിജയം. അകുലുട്ടോയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച മറ്റൊരു സ്ഥാനാർത്ഥി കോൺഗ്രസിന്റെ ഖെകാഷെ സുമി പത്രിക പിൻവലിച്ചതിനെ തുടർന്നാണ് കിനിമിയുടെ വിജയം. തുടർച്ചയായ രണ്ടാം തവണയാണ് അകുലുട്ടോ നിയോജക മണ്ഡലത്തിൽ നിന്ന് കിനിമി എംഎൽഎ ആകുന്നത്. BJP MLA wins unopposed after Congress candidate pulls out
Read Also: രാഷ്ട്രീയത്തിൽ നവോത്ഥാനം കൊണ്ടുവന്നത് ബിജെപി, കേരളീയരുടെ മനസ്ഥിതി മാറ്റാൻ ശ്രമിക്കണം: സുരേഷ് ഗോപി
എതിരില്ലാതെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുന്നത് നാഗാലാൻഡിൽ ഇത് ആദ്യമായല്ല. 1998ൽ, വിമത ഗ്രൂപ്പായ എൻഎസ്‌സിഎൻ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചപ്പോൾ 60 സീറ്റുകളിൽ 43 എണ്ണത്തിലും കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിക്കുകയും മന്ത്രിസഭാ രൂപീകരിക്കുകയും ചെയ്തത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള അവസാന ദിനവും പൂർത്തിയായപ്പോൾ നാഗാലാൻഡ് നിയമ സഭ തെരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് കിമിനി ഒഴികെ 183 സ്ഥാനാർഥികൾ ഉണ്ടാകും.
Story Highlights: BJP MLA wins unopposed after Congress candidate pulls out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here