Advertisement

”ഒരു തീയറ്റർ നാടകത്തിനായി അനുവദിക്കണം”,സർക്കാരിനോട് പറഞ്ഞ് മടുത്തു, യൂസഫ് അലി സാർ കേൾക്കണം; ഹരീഷ് പേരടി

February 11, 2023
Google News 2 minutes Read

ഒരു തീയറ്റർ നാടകത്തിനായി അനുവദിക്കണം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയോട് അഭ്യര്‍ഥനയുമായി നടന്‍ ഹരീഷ് പേരടി. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്രനാടകമേളയിലെ തിരക്കിന്റെ വിഡിയോ പങ്കുവച്ചാണ് അദ്ദേഹത്തിന്റെ അപേക്ഷ കുറിച്ചത്ത്. (hareesh fb post about drama in theaters)

സര്‍ക്കാരിനോട് പലതവണ പറഞ്ഞു മടുത്ത കാര്യമാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിപ്പില്‍ പറയുന്നു. ലുലുവില്‍ ജനത്തിന് ടിക്കറ്റെടുത്ത് നാടകം കാണാന്‍ ഒരു തിയറ്റര്‍ ഒരുക്കിക്കൂടെ എന്നാണ് ഹരീഷിന്റെ അഭ്യര്‍ഥന.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട M.A.യുസഫലി സാർ..തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയിൽ ടിക്കറ്റെടുത്ത് നാടകം കാണാൻ നിൽക്കുന്നവരാണ് ഈ ജനക്കൂട്ടം..താങ്കളുടെ ലുലുവിൽ ഒരു തിയ്യറ്റർ നാടകത്തിനായി തുറന്നിട്ടാൽ കുടുംബസമേതം ജനങ്ങൾ ടിക്കറ്റെടുത്ത് നാടകം കാണാൻ വരും…സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു…ഇനിയും നാണം കെടാൻ വയ്യാ..അതുകൊണ്ട് പറയുകയാണ്..സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂർണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു…ഇത് ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും…പരിഗണിക്കുക.

Story Highlights: hareesh fb post about drama in theaters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here