Advertisement

’28 വർഷങ്ങൾക്ക് ശേഷവും ആടുതോമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി’; മോഹൻലാൽ

February 11, 2023
Google News 2 minutes Read

നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടുതോമയെ വീണ്ടും ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയറിയിച്ച് നടൻ മോഹൻലാൽ. നിങ്ങൾ നൽകുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി അറിയിക്കുന്നെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.(mohanlal thanking viewers of spadikam 4k)

‘നീണ്ട 28 വർഷങ്ങൾക്ക് ശേഷവും ആടു തോമയ്ക്ക് നിങ്ങൾ നൽകുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകൾക്കതീതമായ നന്ദി അറിയിക്കുന്നു. സ്ഫടികം 4കെ അറ്റ്മോസിനും പിന്നിൽ പ്രവർത്തിച്ച ഭദ്രൻ സാറിനും ടീമിനും വലിയ നന്ദിയും സ്നേഹവും’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: അന്ന് ‘സ്ഫടിക’ത്തിലെ സ്‌കൂള്‍ കുട്ടി; ഇന്ന് പ്രവാസി മലയാളിയായി ദുബായില്‍

തീയറ്ററുകളെ വീണ്ടും ആവശമാക്കിയാണ് സ്ഫടികം റീറിലീസിനെത്തിയത്. ആരാധകരുടെ ആർപ്പു വിളികൾക്കും കൈയ്യടികൾക്കും അപ്പുറം സ്ഫടികം പുതുതലമുറയ്ക്ക് പുതിയ അനുഭവം കൂടിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത ചിത്രമെന്നത് പരിഗണിക്കുമ്പോള്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ വളരെ മികച്ചതാണ്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിനോടൊപ്പമാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്തത്.

Story Highlights: mohanlal thanking viewers of spadikam 4k

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here