യു.എ.ഇ ചൈൽഡ് പ്രൊട്ടക്ട് ടീം അവാർഡുകൾ പ്രഖ്യാപിച്ചു

2021-22 കാലയളവിൽ പ്രവാസ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചവർക്ക് ചൈൽഡ് പ്രൊട്ടക്ട് ടീം യു.എ.ഇ നൽകി വരുന്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രവാസലോകത്ത് ഏറ്റവും അധികം മാധ്യമ ഇടപെടലുകൾ നടത്തിയതിന് 24 ന്യൂസ് ചാനൽ റിപ്പോർട്ടർ അരുൺ പാറാട്ടിന് ‘മാധ്യമ ശ്രീ’ പുരസ്കാരം ലഭിച്ചു. ഫെബ്രുവരി 12 ന് ഷാർജ അൽ നഹ്ദയിലെ മിയാമാളിൽ നടക്കുന്ന സി.പി.ടി യു.എ.ഇയുടെ നാലാം വാർഷിക സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും.
പ്രവാസികളുടെ ക്ഷേമത്തിന് മികച്ച പ്രവർത്തനം നടത്തിയ സാമൂഹ്യ പ്രവർത്തകന് നൽകുന്ന ‘പ്രവാസി രത്ന’ പുരസ്കാരം കരീം വളപ്പാടിനും, പ്രവാസലോകത്ത് മികച്ച ബിസിനസ് സംരംഭകർക്ക് നൽകി വരുന്ന ‘ബിസിനസ് എക്സലൻസി അവാർഡുകൾ അഡ്വ. ഷറഫുദ്ധീൻ, ഡോക്ടർ മുഹമ്മദ് മാനുട്ടി എന്നിവർക്കും നൽകും. നാട്ടിൽ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി ഏറ്റവും മികച്ച പ്രവർത്തനം നടത്തിയതിന് സിപിടി കൊല്ലം ജില്ലാ സെക്രട്ടറി അഞ്ജന സിജുവിന് ‘യുവകർമ്മ സേവ’ പുരസ്കാരവും, സിപിടി ഷാർജ പ്രസിഡന്റ് മനോജ് കാർത്യാരത്തിന് ‘പ്രവാസി ശ്രീ’ പുരസ്കാരവും നൽകും.
പ്രശസ്ത ഇന്ത്യൻ ആക്ട്രസ് നിലമ്പൂർ ആയിഷക്കും, കവിയും സിനിമാ ഗാന രചയിതാവുമായ റഫീഖ് അഹ്മദിനും ‘ലൈഫ് അച്ചിവ്മെന്റ്’ അവാർഡും നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂർ ആയിഷയുടെ സാന്നിധ്യത്തിൽ നടന്ന പത്രസമ്മേളനത്തിൽ ത്വൽഹത്ത് എടപ്പാൾ, സലിം മൂപ്പൻ, സിപിടി യുഎഇ പ്രസിഡന്റ് നാസർ ഒളകര, സെക്രട്ടറി ഷഫീൽ കണ്ണൂർ, ഹക്കീം വാഴക്കാലയിൽ, മുനീർ അൽ വഫ എന്നിവർ പങ്കെടുത്തു.
Story Highlights: UAE Child Protect Team Awards Announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here