വിൻസെന്റ് വാൻ ഗോഗ് ആർട്ട് റെസിഡൻസി അവാർഡ്; ജേതാക്കളായി രണ്ട് മലയാളി കലാകാരൻമാർ

ലോകപ്രശസ്ത ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗ് ആർട്ട് റെസിഡൻസി അവാർഡ് മലയാളി കലാകാരൻമാർക്ക്. വിൻസെന്റ് വാൻ ഗോഗ് 1873 ൽ താമസിച്ചിരുന്ന വാൻ ഗോഗ് ഹൗസ് ഏർപ്പെടുത്തിയ റെസിഡൻസി അവാർഡിന് പ്രശസ്ത കലാകാരൻമാരായ സാജൻ മണിയെയും ടി.ആർ. ഉപന്ദ്രനാഥിനെയും തെരഞ്ഞെടുത്തു.(vincent van gogh residency awards for two malayalees)
ആർട്ടിസ്റ്റും ക്യുറേറ്ററുമായ സാജൻ മണിക്ക് 2021 ലെ ബെർലിൻ ആർട്ട് പ്രൈസ് ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ ആർട്ടിസ്റ്റിന് ഈ അവാർഡ് ലഭിക്കുന്നത്. വാൻകൂവർ ബിയനാലെ, കംപാല ബിയനാലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രദർശ്നങ്ങളിലും കണ്ണൂരിൽ ജനിച്ച അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പെർഫോമൻസ് ആർട്ടിൽ സമകാലീന ലോകത്തിലെ അടിസ്ഥാന വിഷയങ്ങൾ കൈകാര്യം ചെയുന്നതിലുടെ അദ്ദേഹം ലോകശ്രദ്ധ നേടിയിട്ടുണ്ട്.
Read Also: രാഷ്ട്രീയത്തിൽ നവോത്ഥാനം കൊണ്ടുവന്നത് ബിജെപി, കേരളീയരുടെ മനസ്ഥിതി മാറ്റാൻ ശ്രമിക്കണം: സുരേഷ് ഗോപി
കൊച്ചി സ്വദേശിയയായ ടി. ആർ. ഉപന്ദ്രനാഥ്, സ്പെയിൻ, ഫ്രാൻസ്, ലണ്ടൻ, ഹോങ്കൊങ്, ബെർലിൻ തുടങ്ങിയ പല രാജ്യങ്ങളിലും കലാ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ആദ്യ പതിപ്പിലെ കൊച്ചി മുസിരിസ് ബിനാലെ 2012 ആർട്ടിസ്റ്റ് ആയിരുന്നു.
“ഫ്രം കേരളം വിത്ത് ലവ് “എന്ന് പേരിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ലണ്ടനിലെ റോയൽ കോളജ് ഇൻസ്പയർ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. മ്യൂസിയങ്ങൾ ഉൾപ്പെടെ ലോകത്തിലെ വിവിധ ശേഖരങ്ങളിൽ അദ്ദേഹത്തിന്റെ ആർട്ട് വർക്കുകൾ ഉണ്ട്.
രണ്ടു കലാകാരൻമാർക്കും ലണ്ടനിൽ റെസിഡൻസി സമയത്ത് വാൻ ഗോഗ് ഹൗസിൽ താമസിച്ച് അവിടെ കലാ പ്രവർത്തനത്തിൽ ഏർപ്പെടാനും, ലണ്ടനിലെ മറ്റു കലാകാരന്മാർ, ഗാലറികൾ,മ്യൂസിയങ്ങൾ, ക്യുറേറ്റെർമാർ എന്നിവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാം. കൂടാതെ റിസേർച്ചിന് വേണ്ട എല്ലാ സപ്പോർട്ടും അടങ്ങുന്നതാണ് പ്രെസ്റ്റേജിയസ് റെസിഡൻസി പ്രോഗ്രാം.
Story Highlights: vincent van gogh residency awards for two malayalees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here