സിഎ പഠിച്ചാൽ ഗുണങ്ങൾ ഏറെ; കോഴ്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യ നൽകുന്ന ചാർട്ടേർഡ് അക്കൗണ്ടൻസി അഥവാ സിഎ കോഴ്സ്. ഇന്ത്യയിൽ ഒന്നാമതും ലോകത്തിൽ തന്നെ രണ്ടാമതുമായ അക്കൗണ്ടിംഗ് പ്രൊഫെഷണൽ ബോർഡ് ആണ് ഐസിഎഐ. ഗവൺമെന്റ് – പ്രൈവറ്റ് മേഖലകളിലും മൾട്ടി നാഷ്ണൽ കമ്പനികളിലും ഉയർന്ന ജോലിയും വരുമാനവുമാണ് ഈ കോഴ്‌സിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. ( benefits of studying CA logic school of management )
ഇന്റേണൽ ഓഡിറ്റർ, ടാക്സ് ഓഡിറ്റർ, ഫിനാൻസ് കൺട്രോളർ, മാനേജ്മെന്റ് കൺസൾട്ടന്റ് തുടങ്ങി നിരവധി മേലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാണ്. കൂടാതെ സ്വയം പ്രാക്ടീസ് ചെയ്യാൻ ഉള്ള സൗകര്യവും ഈ കോഴ്സിന്റെ പ്രത്യേകത ആണ്. മൂന്ന് ലെവലുകളിൽ ആയി 20 പേപ്പറുകൾ പരീക്ഷകൾ ആണ് കോഴ്സിൽ ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് അഥവാ ആർട്ടിക്കിൾഷിപ് കൂടി ഉണ്ടായിരിക്കും. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നീ ലെവലുകളാണ് പൂർത്തിയാക്കേണ്ടത്.
ആദ്യ ലെവലായ സിഎ ഫൗണ്ടേഷൻ പൂർത്തീകരിക്കുവാൻ 4 പേപ്പറുകൾ പരീക്ഷ എഴുതി വിജയിക്കണം.
1) Principles and Practice of Accounting
2) Business Law and Business Correspondence and Reporting
3) Business Mathematics, Logical Reasoning and Statistics
4) Business Economics and Business and Commercial Knowledge
എന്നിവയാണ് ഫൗണ്ടേഷൻ ലെവലിലെ 4 പേപ്പറുകൾ. ഇതിൽ ഓരോ പേപ്പറും 100 മാർക്കിൽ ആയിരിക്കും പരീക്ഷ. കോഴ്‌സ് പാസ് ആകുവാൻ ഒരു പേപ്പറിന് 40 മാർക്കും, നാല് പേപ്പറിനുകൂടി 200 മാർക്കും ആവശ്യമാണ്. അതായത് ഒരു പേപ്പറിന് 40% വും മൊത്തം നാല് പേപ്പറിന്കൂടി 50% മാർക്കും വേണം. മെയ് , നവംബർ മാസങ്ങളിൽ ആയിരിക്കും സിഎ പരീക്ഷകൾ വരുന്നത്. ഫൗണ്ടേഷൻ പാസ് ആയതിന് ശേഷം അടുത്ത ലെവൽ ആയ ഇന്റർമീഡിയറ്റ് ചെയ്യാവുന്നതാണ്.
സിഎ ഇന്റർമീഡിയറ്റ് സിലബസ് രണ്ട് ഗ്രൂപ്പുകൾ ആയി തിരിച്ചിരിക്കുന്നു.
ഗ്രൂപ്പ് 1
1) Accounting
2) Corporate and other Laws
3) Cost and Management Accounting
4) Taxation ( DT & IDT)
ഗ്രൂപ് 2
1)Advanced Accounting
2) Auditing and Assurance
3) Enterprise Information Systems & Strategic Management( EIS & SM)
4) Financial Management & Economics for Finance
ഇതിലും പാസ് ആകുവാൻ ഓരോ പേപ്പറിന് 40% മാർക്കും ഒരു ഗ്രൂപ്പ് പൂർണമായും പാസ് ആകുവാൻ 50 % മാർക്കും ആവശ്യമാണ്. ഒരു ഗ്രൂപ്പ് പൂർത്തീകരിച്ച ശേഷം അവർക്ക് ആർട്ടിക്കിൾഷിപ് ആരംഭിക്കാം. 2.5 വർഷത്തെ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയാൽ ഫൈനൽ ലെവൽ പരീക്ഷകൾ എഴുതാം. ബാക്കി 6 മാസം ആർട്ടിക്കിൾഷിപ് ഫൈനൽ ലെവൽ കഴിഞ്ഞാലും ചെയ്യാവുന്നതാണ്.
ഇത്രയും പൂർത്തികരിച്ച് കഴിഞ്ഞാൽ അവർ എസിഎ അഥവാ അസേസിയേറ്റ് ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന് അറിയപ്പെടുന്നു. ശേഷം അവർ 5 വർഷത്തെ പ്രവർത്തി പരിചയം പൂർത്തീകരിച്ച് കഴിഞ്ഞാൽ എഫ്‌സിഎ അഥവാ ഫെല്ലോ ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന് അറിയപ്പെടുന്നു. എഫ്‌സിഎ ആയതിന് ശേഷം ഒരു വർഷത്തെ പ്രവത്തി പരിചയം പൂർത്തീകരിച്ച ശേഷം അവർക്ക് സിഒപി അഥവാ Certificate Of Practice അതായത് പ്രാക്ടീസ് ചെയ്യാൻ ഉള്ള യോഗ്യത കൈവരിക്കുന്നു.
CA ഫൗണ്ടേഷൻ Nov 2022 പരീക്ഷകളുടെ ഫലം വന്നിരിക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികൾക്ക് നവംബർ 2023 ൽ നടക്കാനിരിക്കുന്ന ഇന്റർമീഡിയറ്റ് പരീക്ഷക്ക് ഇപ്പൊൾ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. CA എന്ന നിങ്ങളുടെ സ്വപ്നത്തിന് ചിരകേകുവാൻ വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ പരിചയം ഉള്ള ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് നിങ്ങൾക്ക് അവസരം ഒരുക്കുന്നു.
Watch CA Summarized
https://youtu.be/QUOM07vqqZc
LOGIC SCHOOL OF MANAGEMENT
9895818581 , 9995518581
Story Highlights: benefits of studying CA logic school of management
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here