‘കശ്മീരിന് വേണ്ടത് തൊഴിലും സ്നേഹവുമാണ്,ബുൾഡോസറുകളല്ല’; രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൽ നടക്കുന്ന കൈയേറ്റ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. കേന്ദ്രഭരണ പ്രദേശത്തിന് തൊഴിലും സ്നേഹവുമാണ് വേണ്ടത്. പകരമായി ബിജെപി സർക്കാർ നൽകുന്നത് ബുൾഡോസറുകളാണ്. കുടിയൊഴിപ്പിക്കൽ നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു.
“ജമ്മു കശ്മീരിന് ജോലിയും മികച്ച ബിസിനസ്സും സ്‌നേഹവും വേണം, എന്നാൽ അവർക്ക് എന്ത് കിട്ടി? ബി.ജെ.പിയുടെ ബുൾഡോസർ!! ആളുകൾ പതിറ്റാണ്ടുകളായി കഠിനാധ്വാനം കൊണ്ട് വളർത്തിയെടുത്ത ഭൂമി അവരിൽ നിന്ന് തട്ടിയെടുക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ചല്ല സമാധാനവും കശ്മീരിയത്തും സംരക്ഷിക്കേണ്ടത്..അവരെ ഒരുമിപ്പിച്ച് നിർത്തണം” – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
जम्मू-कश्मीर को चाहिए रोज़गार, बेहतर व्यापार और प्यार, मगर उन्हें मिला क्या? भाजपा का बुलडोज़र!
— Rahul Gandhi (@RahulGandhi) February 12, 2023
कई दशकों से जिस ज़मीन को वहां के लोगों ने मेहनत से सींचा, उसे उनसे छीना जा रहा है।
अमन और कश्मीरियत की रक्षा, जोड़ने से होगी, तोड़ने और लोगों को बांटने से नहीं। pic.twitter.com/K8kJAn20H7
കുടിയൊഴിപ്പിക്കൽ നടപടിയെത്തുടർന്ന് ജമ്മു കശ്മീരിലെ ജനങ്ങൾ അസ്വസ്ഥരാണെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമ റിപ്പോർട്ടും രാഹുൽ ടാഗ് ചെയ്തു. കയ്യേറ്റങ്ങൾ 100 ശതമാനം നീക്കം ചെയ്യണമെന്ന് റവന്യൂ വകുപ്പ് കമ്മീഷണർ സെക്രട്ടറി വിജയ് കുമാർ ബിധുരി എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ ജമ്മു കശ്മീരിലെ 10 ലക്ഷത്തിലധികം കനാൽ ഭൂമിയിൽ ബുൾഡോസറുകൾ പ്രവർത്തിപ്പിച്ചു.
Story Highlights: Jammu And Kashmir Wanted Employment, Job But Got BJP’s Bulldozer: Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here