‘നൈതിക പ്രസ്ഥാനം, സര്‍ഗാത്മക രാഷ്ട്രീയം’; ഫിറ്റ്-ജിദ്ദ ചര്‍ച്ച സംഘടിപ്പിച്ചു

നൈതിക പ്രസ്ഥാനം, സര്‍ഗാത്മക രാഷ്ട്രീയം എന്ന പേരില്‍ ഫിറ്റ്-ജിദ്ദ സംഘടിപ്പിച്ച ചര്‍ച്ച ശ്രദ്ധേയമായി. ശനിയാഴ്ച രാത്രി ഷറഫിയ്യയില്‍ നടന്ന പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. നൈതികപ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ കൂടുതല്‍ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
മുസ്ലിം സമുദായം ചരിത്രപരമായി ആര്‍ജ്ജിച്ചെടുത്ത ഐക്യം നിലനിര്‍ത്താന്‍ ഏവരും ബാധ്യസ്ഥരാണെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ചിലര്‍ ചൂണ്ടയിടുമ്പോള്‍ അറിയാതെ കൊത്തുന്ന ഇരകളായി പലരും മാറുന്നു. ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്നതോടൊപ്പം സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഒന്നിച്ചുനിന്ന പൂര്‍വികരുടെ ചരിത്രങ്ങള്‍ ഇപ്പോഴും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. സീതി കൊളക്കാടന്‍, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട്, അഫ്സല്‍ നാറാണത്ത്, ജംഷീര്‍ കെവി, മുസ്തഫ മാസ്റ്റര്‍ വേങ്ങര, ജാഫര്‍ വെന്നിയൂര്‍,. നാസര്‍ മമ്പുറം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Story Highlights: nasar faizy koodathayi on fit jeddah discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here