ഓംപ്രകാശ് ഉൾപ്പടെ 4 ഗുണ്ടകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

ഗുണ്ടാ വേട്ടയിൽ നടപടി ശക്തമാക്കി തിരുവനന്തപുരം സിറ്റി പൊലീസ്. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് ഉൾപ്പെടെ 4 ഗുണ്ടകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്. ഓംപ്രകാശിനു പുറമേ വിവേക്, ശരത് കുമാർ , അബിൻ ഷാ എന്നീ ഗുണ്ടകൾക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
ഗുണ്ടകളെ അമർച്ച ചെയ്യാൻ കർശന നടപടി വേണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു നിർദ്ദേശം നൽകിയിരുന്നു. പേട്ട പോലീസ് ആണ് 4 ഗുണ്ടകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയതിന് പിന്നാലെ ഒളിവിലാണ് ഓംപ്രകാശടക്കമുള്ള ഗുണ്ടകൾ.
Read Also: തന്നെയും മകനെയും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഓംപ്രകാശ് രാജ്ഭാര്‍
ഒരു മാസം മുമ്പ് തിരുവനന്തപുരം നഗരത്തിൽ കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയും സുഹൃത്തുക്കളുമുൾപ്പെട്ട നാലംഗ സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ചത് ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു എന്നാണ് മൊഴി. പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് പരിക്കേറ്റത്.
കൊലപാതകമുൾപ്പെടെ നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തിൽപ്പെട്ട ഇബ്രാഹിം റാവുത്തർ, ആരിഫ്, മുന്ന, ജോമോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവർ പൊലീസിൽ നൽകിയ മൊഴി.
Story Highlights: Police issued lookout notice for om prakash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here