ആലുവയിൽ ഗുണ്ടയുടെ ബർത്ത് ഡേ പാർട്ടിക്ക് ബാർ ഹോട്ടൽ ബുക്ക് ചെയ്തു; വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ 30 അംഗ സംഘം തിരികെ പോയി

ആലുവയിൽ ഗുണ്ടയുടെ ബർത്ത് ഡേ ആഘോഷത്തിന് ബാർ ഹോട്ടൽ ബുക്ക് ചെയ്തു, വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ സംഘം തിരികെ പോയി. ബർത്ത് ഡേ ആഘോഷത്തിന് എത്തിയ 30 അംഗസംഘം തിരികെ പോയി. ഗുണ്ടാ മോസ്കോ മനാഫിന്റെ ബർത്ത് ഡേ പാർട്ടിക്ക് വേണ്ടിയാണ് ബാർ ഹോട്ടൽ ബുക്ക് ചെയ്തത്.
വിവരം അറിഞ്ഞ് ഗുണ്ടകൾ പല വഴിയിലായാണ് തിരിഞ്ഞു പോയത്. സായുധ സേന ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു. ഗുണ്ടകൾ വരുന്ന മുറയ്ക്ക് അവരെ പിടികൂടാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടത്.
ഗുണ്ടാസംഗമം നടക്കുന്നു എന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. ഗുണ്ടകൾ റൂറൽ മേഖല കേന്ദ്രീകരിച്ചാണ് ഗുണ്ടാ പാർട്ടി നടത്തുന്നതെന്നും പൊലീസ് പറയുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാർ ഹോട്ടൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
Story Highlights : Gunda birthday party in aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here