സലഫി മദ്റസ വാര്‍ഷിക ദിനം; മികച്ച പരീക്ഷാ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

സലഫി മദ്റസ വാര്‍ഷിക ദിനത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. പൊതു പരീക്ഷയിലും അക്കാദമിക് പരീക്ഷയിലും വിജയിച്ചവരെയാണ് ആദരിച്ചത്. 5, 7 പൊതു പരീക്ഷാ വിജയികളായ ഷിമ സാജിദ്, മന്‍ഹ സമീര്‍, ഹിബ ജന എന്നിവരെയും മദ്റസ അക്കാദമിക്ക് വിജയികളായ അഷല്‍ മഷൂദ്, അയ്റ മര്‍യം, ആമിര്‍ മുഹമ്മദ്, അയാന്‍, ഇശാന്‍ സമീര്‍, ജിനാന്‍ ഉനൈസ്, ആയിശാ റീം, ഇല്‍ഹാം, അലി മുബാറക്ക്, മന്‍ഹ സമീര്‍, ഷിമ സാജിദ്, ഫാത്തിമ ഷെസ എന്നിവരെയും ആദരിച്ചു. സൗദി ഹ്യൂമന്‍ റിസോഴ്സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദിലെ ബത്ഹയിലാണ് സലഫി മദ്റസ പ്രവര്‍ത്തിക്കുന്നത്.
റിയാദ് എക്സിറ്റ് പതിനെട്ടിലെ അല്‍മനാഖ് ഗ്രൗണ്ടില്‍ രാവിലെ 10ന് ആരംഭിച്ച വാര്‍ഷിക ദിന പരിപാടിയില്‍ കുട്ടികളുടെ സ്പോര്‍ട്സ് മത്സരങ്ങളും നടന്നു. കെ. ജി കുട്ടികളുടെ സര്‍ഗമത്സരങ്ങള്‍, കിഡ്സ്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകം വേദികളില്‍ വൈവിധ്യമായ മത്സരങ്ങളും അരങ്ങേറി.
വൈകിട്ട് 8.00ന് നടന്ന വാര്‍ഷിക സമാപന സമ്മേളനം റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും ബുസ്താനി ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈര്‍ പീടിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. റിയാദ് സലഫി മദ്റസ മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി സ്വാഗതവും പിടിഎ സെക്രട്ടറി ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.
അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മുജീബ് അലി തൊടുകപുലം, അഡ്വ. അബ്ദുല്‍ ജലീല്‍, ഷറഫുദ്ദീന്‍ പുളിക്കല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Story Highlights: Students were honored at salafi madrasa anniversary day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here