Advertisement

തുർക്കി ഭൂകമ്പം; സഹായഹസ്തവുമായി വോയിസ് ഓഫ് ബഹ്റൈൻ

February 12, 2023
1 minute Read

ഭൂകമ്പം സർവ്വനാശം വിതച്ച് ദുരിതത്തിലായ തുർക്കിക്ക് സഹായവുമായി വോയിസ് ഓഫ് ബഹ്ററൈൻ. ഭക്ഷണസാധനങ്ങളും ആവശ്യത്തുണിത്തരങ്ങളും ടീം കൈമാറി. കഴിഞ്ഞ ദിവസം നടന്ന കളക്ഷൻ ക്യാമ്പയിനിൽ ബഹറിനിലെ വിവിധ ഇടങ്ങളിൽ നിന്ന് സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ച് ആവശ്യ ഫുഡ് കിറ്റുകളും തുണിത്തരങ്ങളും വോയിസ് ഓഫ് ബഹ്ററൈൻ ഭാരവാഹികളായ പ്രവീൺ, ഷിജിൻ, നിതിൻ, ഷർമിൾ, നൗഷാദ്, സാജൻ, റിങ്കു എന്നിവർ ചേർന്ന് രാത്രി തന്നെ ബഹറിനിലെ തുർക്കിഷ് എംബസിയിൽ എത്തിച്ചു. ഈ ഉദ്യമത്തിന്റെ ഭാഗമായ എല്ലാ സുമനസ്സുകൾക്കും വോയിസ് ഓഫ് ബഹ്ററൈൻ ടീം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Story Highlights: Voice of Bahrain with aid to Turkey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top