ദീര്‍ഘ ദൂര യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? അറിയാം ട്രാവല്‍ ലോണുകളെ കുറിച്ച്

യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ സ്വപ്നം കണ്ട കാഴ്ച കാണണമെങ്കില്‍ ആഗ്രഹിച്ച സ്ഥലങ്ങളില്‍ തന്നെ പോകണം. പലപ്പോഴും ഒരു സാധാരണക്കാരന് യാത്രകള്‍ വെല്ലുവിളിയാകുന്നത് സാമ്പത്തികത്തിന്റെ കാര്യം വരുമ്പോഴാണ്. എങ്ങനെ നോക്കിയാലും മാസം ചിലവും നീക്കിയിരിപ്പും കഴിഞ്ഞാല്‍ പ്ലാന്‍ ചെയ്ത പോലെ യാത്രകള്‍ക്കുള്ള പണം കണ്ടെത്താനാകാതെ വരും. കടം വാങ്ങിയാകും പലരും ഇത്തരം ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ജോലിയില്‍ നിന്ന് കുറച്ച് വിശ്രമമെടുത്ത് ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അറിഞ്ഞിരിക്കാം ട്രാവല്‍ ലോണുകളെ കുറിച്ച്.what is travel loan and how its work
എന്താണ് യാത്രാ വായ്പകള്‍ എന്ന ട്രാവല്‍ ലോണുകള്‍?
വീട്, കാര്‍, തുടങ്ങിയ ഈടിന്മേല് നല്കുന്ന വ്യക്തിഗത വായ്പകളാണ് ട്രാവല്‍ ലോണുകള്‍. നിശ്ചിത പലിശ നിരക്കും ഈ തുകയുടെ ആനുകാലിക തവണകളും ട്രാവല്‍ ലോണുകള്ക്കുണ്ടാകും. കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോറും വായ്പ തിരിച്ചടക്കാനുള്ള ശേഷിയും അനുസരിച്ച് മാത്രം അനുവദിക്കുന്ന സുരക്ഷിതമല്ലാത്ത വായ്പകളാണിത്. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോര്‍ മികച്ചതാണെങ്കില്‍ കുറഞ്ഞ പലിശ നിരക്ക് അനുവദിച്ചുകിട്ടിയേക്കാം.
വ്യക്തിഗത വായ്പകള്‍ക്കും മറ്റ് സുരക്ഷിതമല്ലാത്ത വായ്പകള്‍ക്കും ബാങ്കിന് 750 ക്രെഡിറ്റ് സ്കോറെങ്കിലും ആവശ്യമാണ്. ഇവിടെ യാത്രാ വായ്പ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ ബാങ്കിന് ഒരു ഗ്യാരന്ററോ ഈടോ ആവശ്യമായി വേണ്ടിവരും. തിരിച്ചടവ് കാലയളവിന്റെ ദൈര്‍ഘ്യം 12 മുതല്‍ 60 മാസം വരെയാകാം. 3 മുതല്‍ 6 മാസം വരെയുള്ള തിരിച്ചടവ് നിബന്ധനകളോടെ യാത്രാ വായ്പകള്‍ വ്യക്തിഗത വായ്പകളായി അനുവദിക്കുന്നു. ലോണിന്റെ തുക നിശ്ചയിക്കുന്നതും ക്രെഡിറ്റ് സ്കോറും വരുമാനവും കണക്കിലെടുത്താണ്.
Read Also: പ്രണയദിനത്തിൽ കെഎസ്ആർടിസിയുടെ നൂറാം വിനോദയാത്ര; 1070 രൂപയുടെ ടൂർ പാക്കേജ്
യാത്രകളെ കുറിച്ച് തീരുമാനിക്കുമ്പോള്‍ തന്നെ നിശ്ചിത ബജറ്റ് തയ്യാറാക്കുന്നത് ബാധ്യതകള്‍ വരാതിരിക്കാന്‍ സഹായിക്കും. താമസം, ഭക്ഷണം, മറ്റ് ചിലവുകള്‍ തുടങ്ങി കൃത്യമായ ബജറ്റ് നിശ്ചയിച്ചുപോകുന്ന യാത്രകള്‍ പ്ലാന്‍ ചെയ്യണം. യാത്ര കഴിഞ്ഞ് തിരികെയെത്തിയാലും പോക്കറ്റ് കാലിയാകാതിരിക്കാന്‍ ഇത് സഹായിക്കും.
Story Highlights: what is travel loan and how its work
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here