Advertisement

വനിതാ ടി-20 ലോകകപ്പ്; ഇന്ത്യക്കെതിരെ പാകിസ്താൻ ബാറ്റ് ചെയ്യും

February 12, 2023
6 minutes Read

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ ബിസ്‌മ മറൂഫ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി മന്ദനയുടെ അഭാവത്തിൽ ഷഫാലി വർമയ്ക്കൊപ്പം യസ്തിക ഭാട്ടിയ ആണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ഇവർക്കൊപ്പം ജമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ, പൂജ വസ്ട്രാക്കർ എന്നീ 8 ബാറ്റിംഗ് ഓപ്ഷനുകളും രേണുക സിംഗ്, രാജേശ്വരി ഗെയ്ക്വാദ്, രാധ യാദവ് എന്നിവർ ഉൾപ്പെടെ ഏഴ് ബൗളിംഗ് ഓപ്ഷനുകളും ഇന്ത്യക്കുണ്ട്. ശിഖ പാണ്ഡെയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല.

ടീമുകൾ

പാകിസ്താൻ: Javeria Khan, Muneeba Ali, Bismah Maroof, Nida Dar, Sidra Ameen, Aliya Riaz, Ayesha Naseem, Fatima Sana, Aiman Anwer, Nashra Sandhu, Sadia Iqbal

ഇന്ത്യ: Shafali Verma, Yastika Bhatia, Jemimah Rodrigues, Harleen Deol, Harmanpreet Kaur, Richa Ghosh, Deepti Sharma, Pooja Vastrakar, Radha Yadav, Rajeshwari Gayakwad, Renuka Thakur Singh

Story Highlights: womens t20 world cup india pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top