Advertisement

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒയിന്‍ മോര്‍ഗന്‍ വിരമിച്ചു

February 13, 2023
Google News 4 minutes Read
Eoin Morgan announces his retirement from all forms of cricket

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ഒയിന്‍ മോര്‍ഗന്‍ വിരമിച്ചു. വളരെ ആലോചനകള്‍ക്ക് ശേഷം എടുത്ത തീരുമാനമാണെന്നും ഇതാണ് ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശരിയായ സമയമെന്നും 36കാരനായ മോര്‍ഗന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 2019ല്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തത് ഒയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.Eoin Morgan announces his retirement from all forms of cricket

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ല്‍ ഇംഗ്ലണ്ടിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച മോര്‍ഗന്‍, 126 ഏകദിനങ്ങളിലും 72 ടി20കളിലും ഇംഗ്ലണ്ടിനെ നയിച്ചു.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് (6,957), ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് (2,458), രണ്ട് ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളോടെയാണ് മോര്‍ഗന്‍ വിരമിക്കുന്നത്. 16ാം വയസ്സില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച മോര്‍ഗന്‍ 248 ഏകദിനങ്ങളും 115 ടി20കളും കളിച്ചിട്ടുണ്ട്. 10,159 റണ്‍സുകളാണ് സ്വന്തം നേട്ടത്തിലുള്ളത്.

Story Highlights: Eoin Morgan announces his retirement from all forms of cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here