Advertisement

കുട്ടനാട്ടിലെ സിപിഐഎം കൂട്ടയടി; അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

February 13, 2023
2 minutes Read
Five arrested in kuttanad cpim clash

കുട്ടനാട്ടിലെ സിപിഐഎം കൂട്ടയടിയില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായവര്‍ സിപിഐഎം അനുഭാവികളാണെന്ന് പൊലീസ് അറിയിച്ചു. കിഷോര്‍, ലൈജു, സജി, ചന്ദ്രന്‍, മനോജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, എന്നീ വകുപ്പുകള്‍ ചുമത്തി.Five arrested in kuttanad cpim clash

അക്രമം നടത്തിയവര്‍ പാര്‍ട്ടി അനുഭാവികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്നാണ് പരുക്കേറ്റവര്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ അക്രമികള്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനില്‍ വച്ചാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി.

ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. നേതാക്കള്‍ ഉല്‍പ്പടെ ആറുപേര്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.

Read Also: ഫണ്ട് തിരിമറി ആരോപണം; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സിപിഐഎം

കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം. രാമങ്കരിയില്‍ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയാ കമ്മിറ്റിയംഗമുള്‍പ്പെടെ 42 പേര്‍ രാജിവെച്ചത് സി.പി.ഐ.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ നിന്ന് 300ല്‍ അധികം പേര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പരാതി കേള്‍ക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതോടും കൂടി പ്രശ്‌നങ്ങള്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു.

Story Highlights: Five arrested in kuttanad cpim clash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top