തൃശൂരിൽ കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

ദേശീയപാത ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടിൽ ശൈലേശൻ മകൻ ശ്രദേഷ് (21) മരിച്ചു. ഇന്ന് വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇത് അറിയാതെയാണ് ബൈക്ക് യാത്രക്കാരൻ ലോറിക്ക് പുറകിൽ ഇടിച്ച് കയറിയത്. അപകടം ഉണ്ടായ ഉടൻ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തിൽ തന്നെ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ വാഹനത്തിൽ ഇരുമ്പ് കമ്പികൾ പോലുള്ളവ കൊണ്ടുപോകുമ്പോൾ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ, വാഹനം നിർത്തിയിട്ടിരിക്കുകയാണെന്ന അപകട സൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. വാഹനത്തിന്റെ ടാർപ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയിൽ നിർത്തിയതാണെന്നാണ് ഡ്രൈവർ നൽകുന്ന വിശദീകരണം.
Read Also: പെണ്‍കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമം; വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ബൈക്ക് അഭ്യാസം
Story Highlights: Man dies bike accident in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here