Advertisement

പെണ്‍കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമം; വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ബൈക്ക് അഭ്യാസം

February 13, 2023
Google News 1 minute Read
viral bike accident kallambalam

തിരുവനന്തപുരം കല്ലമ്പലത്ത് വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി അപകടകരമായ ബൈക്ക് അഭ്യാസം. കല്ലമ്പലം തലവിളയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കല്ലമ്പലം സ്വദേശി നൗഫല്‍ ആണ് വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ഇടിച്ചു വീഴ്ത്തിയത്.

അപകടത്തില്‍ നൗഫലിനും പരുക്കേറ്റു. പെണ്‍കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാനായിരുന്നു അഭ്യാസം. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു മുന്‍പ് നൗഫലിനെതിരെ ഏഴ് തവണ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. നൗഫലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Story Highlights: viral bike accident kallambalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here