Advertisement

മൂന്ന് ദിവസത്തിൽ മൂന്ന് അജ്ഞാത വസ്തുക്കൾ വീഴ്ത്തി അമേരിക്ക; കൂടുതൽ അറിയാം ഈ ആകാശ വസ്തുക്കളെക്കുറിച്ച്

February 13, 2023
Google News 2 minutes Read
What we know about UFO

ആകാശത്ത് പറന്നു നടക്കുന്ന അഞ്ജാത വസ്തുക്കൾ അമേരിക്കയെ പരിഭ്രാന്തിയിലാക്കുകയാണ്. ഇന്ന് പുലർച്ചെ അമേരിക്ക – കാനഡ അതിർത്തിക്ക് സമീപം മിഷിഗണിലെ ഹ്യൂറോൺ തടാകത്തിന് മുകളിലൂടെ സഞ്ചരിച്ച ഒരു പേടകം കൂടി സൈന്യം വെടിവെച്ചിട്ടിരുന്നു. കഴിഞ്ഞ ഒരു ആഴ്ചയിൽ നാലാമത്തെ അജ്ഞാത പേടകമാണ് അമേരിക്കൻ സൈനിക നടപടിക്ക് വിധേയമായി നിലം പതിക്കുന്നത്. What we know about UFO

എന്നാൽ, ആദ്യമായല്ല അജ്ഞാത പേടകങ്ങൾ അമേരിക്കയെ പരിഭ്രാന്തിയിലാക്കുന്നത്. നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് പുറത്തു വിട്ട് റിപോർട്ടുകൾ പ്രകാരം 2021 മാർച്ച് മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ അജ്ഞാത പേടകങ്ങൾ ആകാശത്ത് ദൃശ്യമാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വളരെയധികം വർധിച്ചിട്ടുണ്ട്. ഈ ഒരു കാലയളവിൽ ആകെ 247 അജ്ഞാത വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതലും അമേരിക്കൻ നേവിയിലെയും എയർഫോഴ്‌സിലെയും പൈലറ്റുകൾ റിപ്പോർട്ട് ചെയ്തവയാണ്. രസകരമായ കാര്യമെന്തെന്നാൽ, 2004 മുതൽ 2021 വരെയുള്ള 17 വർഷത്തെ കാലയളവിൽ ആകെ റിപ്പോർട്ട് ചെയ്തത് 144 അജ്ഞാത പേടകങ്ങൾ മാത്രമാണ്.

Read Also: വീണ്ടുമൊരു ‘പറക്കും വസ്തു’വിനെ വെടിവെച്ചിട്ട് അമേരിക്ക; ഒരാഴ്ചയിൽ നാലാമത്തെ സംഭവം

കാലാവസ്ഥ, പ്രകാശത്തിന്റെ അളവ്, അന്തരീക്ഷ പ്രഭാവങ്ങൾ, സെൻസറിൽ നിന്നുള്ള ഡാറ്റയിലെ വ്യതിയാനം എന്നീ ഘടകങ്ങൾ അജ്ഞാത പേടകങ്ങളുടെ നിരീക്ഷണത്തെയും കണ്ടെത്തലിനെയും ബാധിക്കും എന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോ എന്ന ചരുക്കപ്പേരിൽ അറിയപ്പെടുന്ന ഓൾ ഡൊമൈൻ അനോമലി റെസൊല്യൂഷൻ ഓഫീസും നാഷണൽ ഇന്റലിജിൻസ് ഡയറക്ടറുടെ ഓഫീസുമാണ് അമേരിക്കയിൽ അജ്ഞാത ആകാശ പേടകങ്ങളെ പറ്റിയുള്ള വിവരങ്ങൾ വിശകലം ചെയ്യുന്നത്.

ധാരാളം സുരക്ഷാ പ്രശ്നങ്ങൾ ഇത്തരം അജ്ഞാത പേടകങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. എയർ ട്രാഫിക് കോൺട്രോളിന്റെ അനുവാദം കൂടാതെ ഇത്തരം പേടകങ്ങൾ വ്യോമാതിർത്തികളിലേക്ക് കടക്കുന്നത് വിമാനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. അനധികൃതമായി വ്യോമപാതയിൽ ഇവയുടെ സാന്നിധ്യം ഉണ്ടാകുന്നത് വിമാനങ്ങൾ വഴി തിരിച്ചു വിടാൻ കാരണമാകുന്നു. വിമാനങ്ങൾ ഇത്തരം അജ്ഞാത പേടകങ്ങളുമായി കൂടിയിടിച്ചതായി ഇതുവരെ റിപോർട്ടുകൾ ഇല്ല. ഇതുവരെ കണ്ടെത്തിയ പേടകങ്ങൾ അന്യഗ്രഹങ്ങളിൽ നിന്നും വന്നതാണെന്ന് മനസിലാക്കാൻ തക്ക തെളിവുകൾ ഒന്നും തന്നെയില്ലെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് അറിയിച്ചിട്ടുണ്ട്.

Story Highlights: What we know about UFO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here