വീണ്ടുമൊരു ‘പറക്കും വസ്തു’വിനെ വെടിവെച്ചിട്ട് അമേരിക്ക; ഒരാഴ്ചയിൽ നാലാമത്തെ സംഭവം

ചുരുളുകൾ അഴിയാതെ അമേരിക്കയുടെ മുകളിൽ വീണ്ടും അജ്ഞാത വസ്തു. ഈ രീതിയിൽ ഒരു ആഴ്ചയിലെ നാലാമത്തെ സംഭവം കൂടിയാണ് ഇത്. ഫെബ്രുവരി 12 ഞായാറാഴ്ച അലാസ്കയിലും കാനഡയിലും ഈ വസ്തു ആകാശത്ത് കണ്ടതിനെ തുടർന്ന് ആ പ്രദേശങ്ങളിലെ വ്യോമാതിർത്തി അമേരിക്ക അടച്ചു. തുടർന്നാണ് വസ്തുവിനെ വെടിവെച്ചിടുന്ന നടപടികളിലേക്ക് രാജ്യം കടന്നത്. U.S. military brings down flying object over Lake Huron
ശനിയാഴ്ചയാണ് ഈ വസ്തുവിന് ആദ്യമായി അമേരിക്കൻ റഡാറുകൾ കണ്ടെത്തുന്നത്. ആദ്യം മൊണ്ടാനക്ക് മുകളിലെ റഡാറിലാണ് കണ്ടെത്തിയത്. പിന്നീട് അപ്രതൃക്ഷമായ വസ്തു ഇന്നലെ മിഷിഗനിലെയും വിസ്കോൺസിനിലെയും റഡാറുകളിൽ പതിഞ്ഞിരുന്നു എന്നാണ് റിപോർട്ടുകൾ. അഷ്ടഭുജത്തിന്റെ ആകൃതിയിലുള്ള ഈ വസ്തു 20000 അടി ഉയരത്തിലാണ് പറന്നിരുന്നു എന്നും ആളില്ലാ വാഹനം ആയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്.
Read Also: അമേരിക്കയ്ക്കുള്ള ഭീഷണി?; കനേഡിയന്‍ അതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം വെടിവച്ചിട്ടു
യുഎസ്-കനേഡിയൻ അതിർത്തിയിലെ ഹുറോൺ തടാകത്തിന് മുകളിലൂടെ വസ്തു നീങ്ങുമ്പോഴാണ് അമേരിക്കയുടെ നീക്കം. അമേരിക്കൻ വ്യോമസേനയും നാഷണൽ ഗാർഡും ചേർന്നാണ് ഈ മിഷന് നേതൃത്വം നൽകിയത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കമാൻഡുകളിൽ റഡാറുകളുടെ പ്രവർത്തനം ശക്തമാക്കാൻ ഗവൺമെന്റ് നിർദേശം കൊടുത്തിട്ടുണ്ട്.
Story Highlights: U.S. military brings down flying object over Lake Huron
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here