Advertisement

വനിതാ ഐപിഎല്‍ താരലേലം; സ്മൃതിയെ സ്വന്തമാക്കി ബാംഗ്ലുര്‍, ഹര്‍മന്‍പ്രീത് മുംബൈയില്‍

February 13, 2023
Google News 2 minutes Read

പ്രഥമ വനിതാ ഐപിഎല്ലിലെ താരലലേത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 3.40 കോടിക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ദായനയെ ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ലേലം

ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനെ സ്വന്തമാക്കാൻ രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചു. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ താരത്തെ ടീമിലെത്തിച്ചു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓസ്‌ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്ലി ഗാര്‍ഡന്റെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്റ്‌സ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ആര്‍ സി ബി ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം സോഫി എക്ലിസ്റ്റണെ 1.80 കോടി രൂപക്ക് യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയെ യുപി വാരിയേഴ്‌സ് സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്കാണ് യുപി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ജെയന്റ്‌സ് എന്നിവര്‍ താല്‍പര്യം കാണിച്ചിരുന്നു. ഇന്ത്യന്‍ പേസര്‍ രേണുക സിംഗിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 1.5 കോടിക്കാണ് രേണുക ആര്‍സിബിയിലെത്തിയത്.

Read Also: വനിതാ പ്രീമിയർ ലീഗ് ലേലം നടത്തുക വനിത; ലേലം ഈ മാസം 13ന്

വനിതാ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ആകെ 22 മത്സരങ്ങളാണുണ്ടാവുക. മാര്‍ച്ച് നാലു മുതല്‍ 26 വരെയാണ് ആദ്യ വനിതാ ഐപിഎല്‍. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക.ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്‌സിന്റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്റെയും മെന്റര്‍മാരാണ്.

Story Highlights: WPL Auction 2023 Smriti Mandhana remains most expensive buy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here