Advertisement

വനിതാ പ്രീമിയർ ലീഗ് ലേലം നടത്തുക വനിത; ലേലം ഈ മാസം 13ന്

February 11, 2023
Google News 2 minutes Read
malika advani wpl auction

പ്രഥമ വനിതാ പ്രീമിയർ ലീഗിൻ്റെ താരലേലം നടത്തുക വനിതാ ഓക്ഷനീയർ. മലിക അദ്വാനിയാണ് ഈ മാസം 13ന് നടക്കാനിരിക്കുന്ന ലേലം നിയന്ത്രിക്കുക. മുംബൈയിലെ ഒരു ആർട്ട് കളക്ടറാണ് മലിക അദ്വാനി. പുരുഷ ഐപിഎൽ താരലേലങ്ങൾ ഇതുവരെ മൂന്ന് പേരാണ് നിയന്ത്രിച്ചിട്ടുള്ളത്. ഈ മൂന്ന് പേരും പുരുഷന്മാരായിരുന്നു. (malika advani wpl auction)

ലേലപ്പട്ടികയിലുള്ളത് 409 താരങ്ങളാണ്. ഇതിൽ 246 പേർ ഇന്ത്യൻ താരങ്ങളും 163 പേർ വിദേശ താരങ്ങളുമാണ്. ഈ മാസം 13ന് മുംബൈയിലാണ് താരലേലം നടക്കുക. ആകെ 1525 താരങ്ങളാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്നാണ് 409 പേരുടെ അവസാന വട്ട പട്ടിക തയ്യാറാക്കിയത്.

Read Also: വനിതാ പ്രീമിയർ ലീഗ്; ലേലപ്പട്ടികയിൽ 409 താരങ്ങൾ

പട്ടികയിലെ 199 താരങ്ങൾ ഇതുവരെ ദേശീയ ജഴ്സിയിൽ കളിക്കാത്തവരാണ്. 8 പേർ അസോസിയേറ്റ് രാജ്യങ്ങളിലെ അംഗങ്ങൾ. 90 താരങ്ങളെയാണ് ആകെ ലേലം കൊള്ളുക. ഇവരിൽ 30 താരങ്ങൾ വിദേശികളായിരിക്കും. 50 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാനവില. ഈ പട്ടികയിൽ 24 താരങ്ങളുണ്ട്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, ഷഫാലി വർമ എന്നീ ഇന്ത്യൻ താരങ്ങളും സോഫി ഡിവൈൻ, എലിസ് പെറി, അലിസ ഹീലി, മെഗ് ലാനിങ്ങ്, ദേന്ദ്ര ഡോട്ടിൻ തുടങ്ങിയ വിദേശ താരങ്ങളുമാണ് ഈ പട്ടികയിലുള്ളത്.

മാർച്ച് നാലിന് പ്രീമിയർ ലീഗ് ആരംഭിക്കും. 26നാണ് ഫൈനൽ. മുംബൈയിലെ രണ്ട് വേദികളിലായി ആകെ 22 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും.

Story Highlights: malika advani wpl auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here