Advertisement

വിമർശകയുടെ മുഖത്ത് നായയുടെ വിസർജ്ജനം പുരട്ടി ബാലെ സംവിധായകൻ

February 14, 2023
Google News 2 minutes Read

നൃത്ത നിരൂപകയുടെ മുഖത്ത് നായയുടെ വിസർജ്ജനം പുരട്ടി പ്രമുഖ ബാലെ നൃത്ത സംവിധായകൻ. ജർമ്മൻ ബാലെ ഡയറക്ടറും നൃത്ത സംവിധായകനുമായ മാർക്കോ ഗോക്കെയാണ് ആക്രമണം നടത്തിയത്. അടുത്തിടെ നടന്ന മാർക്കോയുടെ ഒരു ഷോയെ കുറിച്ച് നിരൂപക വൈബ്കെ ഹുസ്റ്റർ നെഗറ്റീവ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. അതേസമയം സംവിധായകനെ ജർമ്മൻ ഓപ്പറ ഹൗസ് സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹാനോവറിലെ ഓപ്പറ ഹൗസിൽ “Glaube-Liebe-Hoffnung”(വിശ്വാസം-സ്നേഹം-പ്രതീക്ഷ) എന്ന ബാലെയുടെ പ്രീമിയറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വൈബ്കെ ഹുസ്റ്റർ. ഷോയുടെ ഇടവേളയിൽ പരിപാടിയുടെ കൊറിയോഗ്രാഫർമാരിൽ ഒരാളായ ഗോക്കെ ഹുസ്റ്ററിനെ സമീപിക്കുകയും നെഗറ്റീവ് റിവ്യൂനെ ചൊല്ലി തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈയിൽ കരുതിയ ഒരു പേപ്പർ ബാഗ് പുറത്തെടുത്ത് അതിൽ നിന്നും നായയുടെ വിസർജ്യം നൃത്ത നിരൂപകന്റെ മുഖത്ത് പുരട്ടുകയുമായിരുന്നു.

ഗോക്കിന്റെ പുതിയ ഷോയായ “ഇൻ ദി ഡച്ച് മൗണ്ടെയ്‌ൻസി”നെയാണ് ഹുസ്റ്റർ വിമർശിച്ചത്. നൃത്ത നിരൂപകയെ ആക്രമിച്ച ബാലെ ഡയറക്ടറും നൃത്ത സംവിധായകനുമായ മാർക്കോ ഗോക്കെയെ സസ്പെൻഡ് ചെയ്തതായി വടക്കൻ ജർമ്മനിയിലെ ഹാനോവർ സ്റ്റേറ്റ് ഓപ്പറ ഹൗസ് അറിയിച്ചു. ഇയാൾക്കെതിരെ ഹൗസ് ബാനും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നയുടനെ മാധ്യമപ്രവർത്തകയെ ബന്ധപ്പെട്ടുവെന്നും വ്യക്തിപരമായി ക്ഷമാപണം നടത്തിയെന്നും ഓപ്പറ ഡയറക്ടർ ലോറ ബെർമാൻ പറഞ്ഞു.

Story Highlights: German director suspended after critic smeared with dog poop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here