കെഎംസിസി മഞ്ചേശ്വരം മണ്ഡലം; റിയാദിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കെഎംസിസി മഞ്ചേശ്വരം മണ്ഡലം റിയാദിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കരകണ്ടം അധ്യക്ഷനായി. റിട്ടേണിങ് ഓഫീസറായ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസര്‍ഗോഡ് ജില്ല കെ.എം.സി.സിയുടെ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് മീപ്പിരി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചാക്കീരി എന്നിവര്‍ നിരീക്ഷകരായിരിന്നു.KMCC Manjeswaram Constituency new officials were elected
പുതിയ ഭാരവാഹികളൊയി അബ്ദുല്‍ ഖാദര്‍ നാട്ടക്കല്‍ (ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി കരകണ്ടം (പ്രസിഡന്റ്), ഇബ്രാഹിം മഞ്ചേശ്വരം (ജനറല്‍ സെക്രട്ടറി), ഇസ്ഹാഖ് പൈവളികെ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
കെ.എച്ച് ഹമീദ് അംഗടിമൊഗര്‍ സീനിയര്‍ വൈസ് പ്രസിഡണ്ടായും അക്ബര്‍ ബായാര്‍, ഇല്ല്യാസ് മൊഗ്രാല്‍, ശരീഫ് ബായാര്‍, ഇബ്രാഹിം ഉപ്പള, മുസ്തഫ പാണ്ഡ്യാല്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരെഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി മുഷ്താക്ക് കൈക്കമ്പ, ജാഫര്‍ അംഗഡിമുഗര്‍, മുനീര്‍ ഡി.കെ, മജീദ് ഗുഡ്ഡഗേരി, മജീദ് സുന്‍ഖതകട്ടെ, ഫാറൂഖ് ഹൊസങ്കടി എന്നിവരെ തെരെഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി റഹീം സോങ്കാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട, ജില്ലാ വൈസ് പ്രസിഡന്റ് കെ.എച്ച് മുഹമ്മദ്, ജാബിര്‍ ഫൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരിഫ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. റഹീം സോങ്കാല്‍ സ്വാഗതവും ഇസ്ഹാഖ് പൈവളികെ നന്ദിയും പറഞ്ഞു.
Story Highlights: KMCC Manjeswaram Constituency new officials were elected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here