Advertisement

സർക്കാർ ഓഫീസുകളിൽ ഒരു ദിവസം എത്ര പേർക്ക് അവധിയെടുക്കാമെന്ന് നിശ്ചയിച്ചേക്കും; ജീവനക്കാർക്ക് മാർഗനിർദേശം

February 14, 2023
Google News 1 minute Read

സർക്കാർ ഓഫീസുകളിലെ കൂട്ട അവധികളിൽ മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന. ഉന്നത ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. കൂട്ട അവധി നിയന്ത്രിക്കാൻ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേർക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് ആലോചന. കോന്നിയിലെ കൂട്ട അവധി വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.

സംഭവത്തിൽ മന്ത്രി കെ. രാജൻ റിപ്പോർട്ട്‌ തേടിയിരുന്നു. കൂട്ട അവധിയെടുപ്പ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ടെങ്കിലും അതൊന്നും ഇതുവരെ ചർച്ചയായിട്ടില്ല. അവധിമൂലം ഓഫീസിന്റെ പ്രവർത്തനം മുടങ്ങില്ലെന്ന് മേലധികാരികൾ ഉറപ്പാക്കണമെന്നാണ് ചട്ടം. കോന്നിയിലും മറ്റും അതുറപ്പാക്കിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന് മണ്തരി പറഞ്ഞിരുന്നു.

Read Also: കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാരെത്തി; ഓഫീസില്‍ പൊലീസ് സുരക്ഷ

എന്നാൽ കോന്നിയിലും മറ്റും ഉണ്ടായ സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്നും അതിന്റെപേരിൽ സർക്കാർ ജീവനക്കാരെയാകെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നുമാണ് സർവീസ് സംഘടനകളുടെ വാദം. എല്ലാദിവസവും ജീവനക്കാർ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോകുന്നവരല്ല. അവർക്കും മാനുഷികപരിഗണന ആവശ്യമാണെന്ന്‌ സംഘടനാനേതാക്കൾ പറയുന്നു.

Story Highlights: Konni Taluk Office Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here