Advertisement

കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസുമായി സഹകരിക്കില്ലെന്ന് സമസ്ത; വാഫി, വാഫിയ്യ സംവിധാനങ്ങള്‍ ഏറ്റെടുക്കും

February 14, 2023
Google News 3 minutes Read
Samasta will not cooperate with Coordination of Islamic Colleges

കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസുമായുള്ള (സിഐസി)ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ച് സമസ്ത. വാഫി, വാഫിയ്യ സംവിധാനങ്ങള്‍ സമസ്ത ഏറ്റെടുക്കും. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.Samasta will not cooperate with Coordination of Islamic Colleges

ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കങ്ങളിലും കൊടുക്കല്‍ വാങ്ങലുകളിലും ഇടനിലക്കാരായിരുന്നു സിഐസി. ഹക്കിം ഫൈസി ആദൃശേരിയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായിരുന്നു സിഐസിയുവിന്റെ തലപ്പത്തുണ്ടായിരുന്നവര്‍. ഹക്കിം ഫൈസിയെ സമസ്ത നേരത്തെ തന്നെ പുറത്താക്കുകയും ഹക്കീം ഫൈസിയുടെ പ്രവര്‍ത്തങ്ങളെല്ലാം സംഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹക്കീം ഫൈസിയുമായും സിഐസിയുമായും ലീഗ് ബന്ധം തുടരുന്നതിനിടയിലാണ് സമസ്ത ബന്ധം വിച്ഛേദിക്കുന്നനിലപാട് സ്വീകരിക്കുന്നത്.

Read Also: ശശി തരൂര്‍ എം പി സമസ്ത, മുജാഹിദ് നേതൃത്വങ്ങളെ ഇന്ന് സന്ദർശിക്കും

കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിന്റെ ജനറല്‍ സെക്രട്ടറിയായി ഹക്കീം ഫൈസി ആദൃശേരി തുടരുന്ന കാലത്തോളം സിഐസിയുമായി സഹകരിക്കില്ലെന്നാണ് സമസ്തയുടെ നിലപാട്. സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് വാഫി, വാഫിയ്യ സംവിധാനം ശക്തിപ്പെടുത്തും. വാഫി, വാഫിയ്യ സംവിധാനത്തെ സമസ്തയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാനും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു.

Story Highlights: Samasta will not cooperate with Coordination of Islamic Colleges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here