ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യം; ജനങ്ങൾക്ക് ബാധ്യതയെന്ന് ഷാഫി പറമ്പിൽ

ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി കേരളത്തിൽ ആദ്യമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ഷാഫി പറമ്പിൽ പറഞ്ഞു.(shafi parambil against pinaryi vijayan)
നികുതി, പൊലീസ് രാജ് തുടങ്ങിയവയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും ഷാഫി പറഞ്ഞു. കെ എസ് യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ്.
Read Also: സൗദി കാത്തിരിക്കുന്നു; സന്തോഷ് ട്രോഫി കളിക്കാൻ കേരളം എത്തുമോ?
സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മിവ ജോളി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. എന്നാൽ മിവ ജോളിയ്ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Story Highlights: shafi parambil against pinaryi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here