ചമ്പക്കര മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി
February 15, 2023
1 minute Read
എറണാകുളം ചമ്പക്കര മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. കർണാടകയിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് ഓടിയെത്തിയ മീനാണ് പിടിച്ചെടുത്തത്. കേടായതും ഉണ്ടായിരുന്നു. കേടാകാത്ത ഉപയോഗയോഗ്യമായ മത്സ്യവും ഉണ്ടായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.
മതിയായ ഫ്രീസിംഗ് സംവിധാനം ഇല്ലാത്ത വാഹനത്തിലെത്തിച്ച മത്സ്യമാണ് ഇതെന്ന് ആരോഗ്യവിഭാഗം അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം മരട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയ ആരോഗ്യവിഭാഗം പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു.
Story Highlights: chambakkara market fish update
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement