Advertisement

വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ചെന്ന കേസ്: ഹീര ഗ്രൂപ്പിന്റെ ഓഫിസുകളില്‍ ഇ ഡി റെയ്ഡ്

February 15, 2023
2 minutes Read
ed raid in heera group offices

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീര നിര്‍മ്മാണ കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ്.വായ്പ എടുത്തു ബാങ്കിനെ വഞ്ചിച്ചുവെന്ന കേസിലാണ് നടപടി. തിരുവനന്തപുരത്ത് മൂന്നു ഇടങ്ങളിലാണ് കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. (ed raid in heera group offices)

പതിനാല് കോടി രൂപ വായ്പ എടുത്ത് ബാങ്കിനെ വഞ്ചിച്ച കേസില്‍ ആണ് ഹീര ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രെറ്റ് പരിശോധന നടത്തിയത്. ആക്കുളത്തുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന് വേണ്ടി 14 കോടി രൂപ എസ്ബിഐയില്‍ നിന്ന് വായ്പയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുമെന്നായിരുന്നു ഉപാധി.

Read Also: സൗദി കാത്തിരിക്കുന്നു; സന്തോഷ് ട്രോഫി കളിക്കാൻ കേരളം എത്തുമോ?

ഫ്‌ലാറ്റ് വിറ്റുപോയെങ്കിലും പിന്നീട് വായ്പ തിരിച്ചടച്ചില്ല. ഇതില്‍ 12 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായെന്ന പരാതിയില്‍ സി.ബി.ഐ നേരത്തേ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഡയറക്ടര്‍മാരെ ഉള്‍പ്പെടെ പ്രതികളാക്കിയാണ് അന്വേഷണം. ഹീര നിര്‍മ്മാണ കമ്പനിയുടെ തിരുവനന്തപുരത്തെ ഓഫീസ്,നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയം, ഹീര കണ്‍സ്ട്രക്ഷന്റെ കീഴിലുള്ള കോളേജ് എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.

Story Highlights: ed raid in heera group offices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top