ഈ വർഷത്ത ക്ലബ് ലോകകപ്പ് സൗദി അറേബ്യയിൽ

ഈ വർഷത്ത ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ തീരുമാനിച്ച് ഫിഫ. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക. ആറ് വൻകരകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യൻ ക്ലബുമാണ് മത്സരത്തിൽ പങ്കെടുക്കുക. ( fifa club world cup at saudi )
ഏഴ് ക്ലബുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും സൗദിയിൽ നടക്കുക. അടുത്ത വർഷം മുതൽ ലോകകപ്പിൽ പങ്കെടുക്കാനുള്ള ക്ലബുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ.
മൊറോക്കോയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സൗദി ക്ലബായ അൽ-ഹിലാൽ വെള്ളി കിരീടം കരസ്ഥമാക്കിയിരുന്നു. ബ്രസീലിയൻ ക്ലബായ ഫ്‌ളെമിംഗോയെ പരാജയപ്പെടുത്തിയായിരുന്നു അൽ-ഹിലാൽ ഫൈനലിലെത്തിയത്.
നാല് വർഷം കൂടുമ്പോൾ നടക്കുന്ന ഏഷ്യൻ കപ്പിന്റെ 2027-ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതും സൗദി തന്നെയാണ്.
Story Highlights: fifa club world cup at saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here