‘പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തു, ഇത് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കി’; പരാതിയുമായി എം.ശിവശങ്കർ; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു

ലൈഫ് മിഷൻ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനെ കുറിച്ച് പരാതിയുമായി എം. ശിവശങ്കർ. തന്നെ ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചുവരുത്തി, പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തുവെന്നും ഇത് ശാരീരികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കർ കോടതിയിൽ അറിയിച്ചു. ( m sivasankar sent to ed custody for 5 days )
ശിവശങ്കർ കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലെന്ന് ഇ.ഡിയും കോടതിയിൽ മൊഴി നൽകി. പലപ്പോഴും ഉപവാസമാണെന്നും ഇ.ഡി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും, രണ്ട് മണിക്കൂറിന് ശേഷം ചോദ്യം ചെയ്യലിന് ഇടവേള അനുവദിക്കണമെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞതിന് പിന്നാലെ,
ശിവശങ്കറിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, ശിവശങ്കറിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച്ച വരെയാണ് കസ്റ്റഡി.
Story Highlights: m sivasankar sent to ed custody for 5 days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here