മലപ്പുറം മമ്പാട് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം മമ്പാട് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. മമ്പാട് സ്വദേശി ഷമീമിനെ (32) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. മരിച്ച സുൽഫത്ത് ക്രൂരമായ മർദ്ദനത്തിനും, നിരന്തരമായ പീഡനത്തിനും ഇരയായതായി പൊലീസ്. ( malappuram mampadu woman death husband arrested )
സംശയത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി സുൽഫത്തിനെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായും, പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് റിപ്പോർട്ട്. സുൽഫത്ത് മരിക്കുന്നതിന്റെ തലേന്ന് രാത്രിയും യുവതി ക്രൂരമായി മർദിക്കപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. നിരന്തരമായി മർദിക്കപ്പെടുന്നതിന്റെ വിഷമത്തിലാണ് സുൽഫത്ത് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
അറസ്റ്റിലായ ഭർത്താവ് ഷമീം നിരവധി ലഹരി കേസിൽ പ്രതിയായ വ്യക്തിയാണ്. സുൽഫത്തിന്റെ മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
Story Highlights: malappuram mampadu woman death husband arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here